റീയൂസ് ഹീറോസ്; ദ റിയൽ ഹീറോസ്
വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് , പുതിയ ബാഗും കുടയും , ചെരിപ്പും യൂണീഫോമും ഗമയായി കാണുന്ന ശീലം കാലങ്ങളായി കുട്ടികൾക്കിടയിലുണ്ട്; പഴയത് ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് മുൻപിൽ ഞാൻ ചെറുതായി പോവുമെന്ന ചിന്ത ഈ ഉപേക്ഷിക്കലിന് പിറകിലുണ്ട്. ഈ മനോഭാവം പിൽക്കാലത്ത് ഒരു ശീലമായി മാറുന്നു..
പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം ഭൂമിയുടെ ആയുസ്സ് കുറയ്ക്കുമെന്നും, സുന്ദരമായ നാട് മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നിറയുവാനിടയാവുമെന്നൊക്കെയുള്ള അടിസ്ഥാന തത്വങ്ങൾ മറക്കുന്നതാണ് ഈ ദുരഭിമാനത്തിന്റെ അടിത്തറ..
പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വർദ്ധിപ്പിക്കും, മാലിന്യം കുറയ്ക്കും, ഈ നല്ല ശീലം കുടയിലും, ബാഗിലും, വസ്ത്രങ്ങളിലും, പേനയിലും തുടങ്ങണം.. ഈ ശീലത്തെ ഓർത്ത് അഭിമാനിക്കണം ....
പുനരുപയോഗിക്കുന്ന വിദ്യാർഥികൾ റിയൽ ഹീറോകളാണ് , സമൂഹത്തിന് മാതൃകയാവുന്ന ഇത്തരം കുട്ടികളെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും മറ്റുള്ളവരെയും ഈ പാതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ' Reuse heroes; the real heroes' ക്യാമ്പയിന്റെ ലക്ഷ്യം..
ഇതിൻ്റെ ഭാഗമായി പഴയ കുട, ചെരുപ്പ്, വാട്ടർ ബോട്ടിൽ, ചോറ്റ് പാത്രം... എന്നിവയുമായി പുതിയ അധ്യയന വർഷം വിദ്യാലയങ്ങളിൾ എത്തുന്നവർക്ക് "A+ സാക്ഷ്യപത്രം" നൽകും. അല്ലാത്തവർക്ക് പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന "ബി പോസിറ്റീവ്" സാക്ഷ്യപത്രവും ലഭ്യമാക്കും. ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് സാക്ഷ്യപത്രങ്ങൾ ലഭ്യമാക്കുന്നത്.
പുനരുപയോഗ വസ്തുക്കളുമായി വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾ ആയതിൻ്റെ ആകർഷകമായ ഫോട്ടോ സഹിതം ശുചിത്വ മിഷൻ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ "എ പോസിറ്റീവ്" സാക്ഷ്യപത്രം ലഭിക്കും. അല്ലാത്തവർ വരും കാലങ്ങളിൽ ഞാനും ഈ ആശയത്തിൽ ഭാഗമാകും എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ബി പോസിറ്റീവ് സാക്ഷ്യപത്രവും ലഭിക്കും. ക്യാമ്പയിനിൽ സത്യസന്ധത പുലർത്തേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്വമാണ്.
വിദ്യഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ശുചിത്വ മിഷനാണ് ഈ ക്യാമ്പയിന് നേതൃത്വം നൽകുന്നുത്
നിങ്ങൾ ചെയ്യേണ്ടത്
- ബാഗ്, കുട, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ ഈ വർഷം പുനരുപയോഗിക്കുന്ന കുട്ടികൾക്ക് "ഞാൻ പുനരുപയോഗിക്കുന്നു " എന്ന ബട്ടനിൽ ക്ലിക് ചെയ്ത് ഫോട്ടോ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക
- തുടർ വർഷങ്ങളിൽ പുനരുപയോഗം എന്ന മഹത്വരമായ ആശയത്തിന്റെ ഭാഗമാവാൻ താത്പര്യപെടുന്നവർ വിദ്യാർഥികൾ എന്നതിൽ " ഭാവിയിൽ ഞാനും പുനരുപയോഗം ശീലമാക്കും" എന്ന ബട്ടനിൽ ക്ലിക് ചെയ്ത് വിവരങ്ങൾ പങ്ക് വയ്ക്കുക
- ഈ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന അദ്യാപകർ സാക്ഷ്യപത്രത്തിനായി ' അദ്യാപകർ ' എന്ന ബട്ടനിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പങ്കുവയ്ക്കുക
- വിദ്യാർഥികളെ ഈ ക്യാമ്പയിനിന്റെ ഭാഗമാക്കുന്ന സ്കൂളുകൾ സാക്ഷ്യപത്രം ലഭിക്കുവാനായി 'സ്കൂളുകൾ ' എന്ന ബട്ടണിൽ ക്ലിക് ചെയ്ത് വിവരങ്ങൾ പങ്കുവയ്ക്കുക
- സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള മെയിൽ ID യിലേക്ക് അയച്ച് നൽകുന്നതായിരിക്കും
- കുട്ടികളിൽ പുനരുപയോഗ ശീലം പ്രോത്സാഹിപിക്കുന്നതിനായി സ്കൂളുകൾ അംസംബ്ലി ചേർന്ന് വിദ്യാർഥിക്ക് സാക്ഷ്യപത്രം കൈമാറാവുന്നതാണ്. പുനരുപയോഗം അഭിമാനമാണെന്ന സന്ദേശം മറ്റുള്ള വിദ്യാർഥികൾക്കും പകർന്ന് നൽകുവാൻ ഈ അവസരം പ്രയോചനപെടുത്തണം
- 'പുനരുപയോഗം അഭിമാനമാണ് ' എന്നത് സംബന്ധിച്ച് കുട്ടികൾക്കും പൊതു സമൂഹത്തിനും അവബോധം സൃഷ്ടിക്കുന്ന രീതിയിലുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിൽ പ്രത്യേക പുരസ്കാരം നൽകുന്നതായിരിക്കും (ഉദാ: മികച്ച റീൽസ്, പോസ്റ്ററുകൾ, മുഴുവൻ കുട്ടികളെയും ക്യാമ്പയിനിന്റെ ഭാഗമാക്കുക ) തയ്യാറാക്കിയ റീൽസ്, പോസ്റ്ററുകൾ തുടങ്ങിയവ യൂടൂബ്, ഫേസ്ബുക്ക് തുടങ്ങിയവയിൽ പങ്ക് വയ്ക്കുകയും ആയതിന്റെ ലിങ്ക് 'ജില്ലാതല പ ുരസ്കാരം ' എന്നതിൽ പങ്കുവയ്ക്കുകയും ഒറിജിനൽ ഫയൽ 9645397403 എന്ന നമ്പറിലെ ടെലഗ്രാം/ വാട്സപ്പ്ൽ അയക്കുകയും ചെയ്യണം.
- പൊതു, സ്വകാര്യ സ്കൂളുകളിലെ കുട്ടികൾ ക്യാമ്പയിനിന്റെ ഭാഗമാവാം
- സംശയനിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടാവുന്നതാണ് +914952370677